ഞാന്‍ എന്‍റെ
ശവ മഞ്ചം കാണുന്നു,
തലയ്ക്കു മുകളില്‍ കത്തിച്ചുവച്ച നിലവിളക്കും
കണ്ണുനീര്‍ പുഷ്പിച്ചു നില്‍ക്കുന്ന ബന്ധുക്കളും
സുഹൃത്തുക്കളും,
നീ മാത്രം, എങ്ങോ...
എവിടെയോ....
കാത്തുസൂക്ഷിച്ചിരുന്ന മോഹങ്ങള്‍,
എന്നില്‍ ചിത എരിയും മുന്‍പേ കനലായി മാറിയിരിക്കുന്നു, നിശബ്ദതയില്‍ നീ മാത്രം ......
കയങ്ങള്‍ക്കുള്ളില്‍ പതിയിരിക്കും. നിഗൂഢമായ
സത്യങ്ങള്‍ പോലെ ഞാനും എന്റെ മനസും
എന്നന്നെയ്കുമായി യാത്രയാവുമ്പോള്‍ നിന്റെ
രണ്ടു തുള്ളി കണ്ണ്നീര്‍ മാത്രം ഞാന്‍ കടം ചോദിക്കുന്നു !!!
പകരം .......,
അരുണാഭ മങ്ങിയ..ആകാശത്തില്‍
നീല നക്ഷത്രങ്ങളായി നിന്റെ നിദ്രയില്‍ ഞാന്‍-
കാവല്‍ നില്‍ക്കും നിന്‍ സ്വപ്ന ചിറകിന്മേല്‍ ചായം പൂശും
പിന്നെ
ആരവങ്ങല്‍ക്കിടയിലും മൂകമായ്...
മരുഭൂവിലുഴുതുവിള്ളയിച്ച
ഒരു പിടി പ്രതീക്ഷകള്‍ നിനക്കായ് മാത്രം നല്‍കി ,
കരിമേഘം തീര്‍ത്ത മതിലുകളുടെ മറനീക്കി
ഞാന്‍ യാത്രയാവട്ടെ....
നിന്റെ നെടുവീര്‍പ്പിലോരംശമാം ശ്വാസമാവട്ടെ .....
JP
PALAKKAD
No comments:
Post a Comment