Sunday, 14 December 2014
Wednesday, 27 August 2014
Tuesday, 24 June 2014
Monday, 23 June 2014
Thursday, 30 January 2014
Wednesday, 29 January 2014
Tuesday, 28 January 2014
എന്റെ യാത്ര....
ഞാന്‍ എന്റെ
ശവ മഞ്ചം കാണുന്നു,
തലയ്ക്കു മുകളില്‍ കത്തിച്ചുവച്ച നിലവിളക്കും
കണ്ണുനീര് പുഷ്പിച്ചു നില്ക്കുന്ന ബന്ധുക്കളും
സുഹൃത്തുക്കളും,
നീ മാത്രം, എങ്ങോ...
എവിടെയോ....
കാത്തുസൂക്ഷിച്ചിരുന്ന മോഹങ്ങള്‍,
എന്നില്‍ ചിത എരിയും മുന്‍പേ കനലായി മാറിയിരിക്കുന്നു, നിശബ്ദതയില്‍ നീ മാത്രം ......
കയങ്ങള്ക്കുള്ളില് പതിയിരിക്കും. നിഗൂഢമായ
സത്യങ്ങള്‍ പോലെ ഞാനും എന്റെ മനസും
എന്നന്നെയ്കുമായി യാത്രയാവുമ്പോള്‍ നിന്റെ
രണ്ടു തുള്ളി കണ്ണ്നീര് മാത്രം ഞാന്‍ കടം ചോദിക്കുന്നു !!!
പകരം .......,
അരുണാഭ മങ്ങിയ..ആകാശത്തില്‍
നീല നക്ഷത്രങ്ങളായി നിന്റെ നിദ്രയില്‍ ഞാന്‍-
കാവല്‍ നില്ക്കും നിന് സ്വപ്ന ചിറകിന്മേല് ചായം പൂശും
പിന്നെ
ആരവങ്ങല്‍ക്കിടയിലും മൂകമായ്...
മരുഭൂവിലുഴുതുവിള്ളയിച്ച
ഒരു പിടി പ്രതീക്ഷകള്‍ നിനക്കായ് മാത്രം നല്കി ,
കരിമേഘം തീര്‍ത്ത മതിലുകളുടെ മറനീക്കി
ഞാന്‍ യാത്രയാവട്ടെ....
നിന്റെ നെടുവീര്പ്പിലോരംശമാം ശ്വാസമാവട്ടെ .....
JP
PALAKKAD
ഈ പ്രണയം
ഈ പകല്‍ ഇവിടെ അവസാനിക്കും
ഈ ജീവിതവും,
എന്നിലെ നന്മയും പ്രണയവും,
പൂത്തുവിടര്‍ന്നു നില്ക്കും
നന്മകള് പച്ചക്കാടുകള്‍ ആകും
പ്രണയം നിലാരത്രിയിലെ നക്ഷത്ര കൂട്ടങ്ങള്‍ ആകും
ഞാന്‍ നടന്നുതീര്‍ത്ത വഴിത്താരകളില്‍ നീ
കണ്ണിണ പൂട്ടാതെ നോക്കിനില്ക്കും
കൊഴിഞ്ഞ് പോയ കാലത്തിന്റെ നിര്‍വൃതിയില്‍
ദീര്ഘനിശ്വസമുതിര്ക്കും,
നിന്റെ മംസപിണ്ടത്തില്, ഒരുപുഴുവായി പടര്‍ന്നകാലം
നിശ്വാസങ്ങളില്‍ ആവഹിക്കപ്പെടുന്ന ശൂന്യത.....
ഒരു നാള് നീയും ശൂന്യമാകും
അന്ന് നമ്മള് നിഷ്കളങ്കമായ് പ്രണയിച്ചുതുടങ്ങും........
JP PALAKKAD
ഈ ജീവിതവും,
എന്നിലെ നന്മയും പ്രണയവും,
പൂത്തുവിടര്‍ന്നു നില്ക്കും
നന്മകള് പച്ചക്കാടുകള്‍ ആകും
പ്രണയം നിലാരത്രിയിലെ നക്ഷത്ര കൂട്ടങ്ങള്‍ ആകും
ഞാന്‍ നടന്നുതീര്‍ത്ത വഴിത്താരകളില്‍ നീ
കണ്ണിണ പൂട്ടാതെ നോക്കിനില്ക്കും
കൊഴിഞ്ഞ് പോയ കാലത്തിന്റെ നിര്‍വൃതിയില്‍
ദീര്ഘനിശ്വസമുതിര്ക്കും,
നിന്റെ മംസപിണ്ടത്തില്, ഒരുപുഴുവായി പടര്‍ന്നകാലം
നിശ്വാസങ്ങളില്‍ ആവഹിക്കപ്പെടുന്ന ശൂന്യത.....
ഒരു നാള് നീയും ശൂന്യമാകും
അന്ന് നമ്മള് നിഷ്കളങ്കമായ് പ്രണയിച്ചുതുടങ്ങും........
JP PALAKKAD
JP PALAKKAD
Friday, 24 January 2014
Tuesday, 21 January 2014
Friday, 17 January 2014
Subscribe to:
Posts (Atom)















